ദു​രി​ത​ങ്ങ​ള്‍ വേട്ടയാടുന്ന സു​നി​ലി​ന്‍റെ കു​ടും​ബം ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
Tuesday, September 10, 2019 12:48 AM IST
നെ​ടു​മ്പാ​ശേ​രി: ദു​രി​ത​ങ്ങ​ള്‍ വേ​ട്ട​യാ​ടു​ന്നചെ​ങ്ങ​മ​നാ​ട് തൊ​ടു​കു​ഴി വീ​ട്ടി​ല്‍ സു​നി​ൽ ചികിത്സാ സ ഹായം തേടുന്നു.കഴിഞ്ഞ 17ന് ​ഭാ​ര്യ സി​ന്ധു​വി​നൊ​പ്പം സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ പൊ​യ്ക്കാ​ട്ടു​ശേ​രി​യി​ല്‍ കാ​റി​ടി​ച്ച് വ​ല​ത്കാ​ലി​ന് മു​ട്ട​ിലട​ക്കം പൊ​ട്ട​ല്‍ സം​ഭ​വി​ച്ച് അ​വ​ശ​നാ​യി ക​ഴി​യു​ക​യാ​ണ് ഇ​ദ്ദേ​ഹം.
പെ​യി​ന്‍റ​റാ​യ സു​നി​ല്‍ കി​ട​പ്പി​ലാ​യ​തോ​ടെ തൊ​ഴി​ലെ​ടു​ക്കാ​നോ വീ​ടി​ന് വാ​ട​ക ന​ല്‍​കാ​നോ കു​ടും​ബം പോ​റ്റാ​നോ സാ​ധി​ക്കാ​തെ വ​ല​യു​ക​യാ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ഇ​വ​രു​ടെ വീ​ട് പൂ​ര്‍​ണ​മാ​യി നി​ലം പൊ​ത്തി​യി​രു​ന്നു. അ​തോ​ടെ ഭാ​ര്യ​യും പ്ള​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ളു​മാ​യി കു​ടും​ബം വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.
ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ല്‍ വാ​ട​ക വീ​ട്ടി​ലും വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യു​ണ്ടാ​യി. ഗു​രു​ത​ര​മാ​യ പ്ര​മേ​ഹ രോ​ഗം വേ​ട്ട​യാ​ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​നി​ലി​ന് പ്രമേഹ രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ ചെ​ങ്ങ​മ​നാ​ട് ജംഗ്ഷനി​ല്‍ ത​യ്യ​ല്‍ ക​ട ന​ട​ത്തി​യി​രു​ന്ന ഭാ​ര്യ സി​ന്ധു​വി​ന്‍റെ വ​രു​മാ​ന​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് സു​നി​ല്‍ കി​ട​പ്പി​ലാ​യ​തോ​ടെ സിന്ധുവിന് ജോലിക്കു പോകാനാവാതായി. നി​ത്യ ചെ​ല​വി​നും മ​രു​ന്നി​നും വീ​ടി​ന്‍റെ വാ​ട​ക ന​ല്‍​കാ​നും മ​റ്റ് ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​നും മാ​ര്‍​ഗ​മി​ല്ലാ​തെ​ കുടുംബം ദു​രി​ത​ക്ക​യ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
സു​നി​ലിന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ വാ​ര്‍​ഡ് മെന്പ​ര്‍ വി.​എ​ന്‍. സ​ജീ​വിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സു​നി​ലി​ന്‍റെയും സി​ന്ധു​വിന്‍റെയും പേ​രി​ല്‍ ഇ​ന്ത്യ​ന്‍ ബാ​ങ്ക് ചെ​ങ്ങ​മ​നാ​ട് ശാ​ഖ​യി​ല്‍ എ​സ്ബി ജോ​യി​ന്‍റ് അ​ക്കൗ​ണ്ടും തു​ട​ങ്ങി​യി​ട്ടു​ണ്ട്.
അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 536077554. ഐ​എ​ഫ്എ​സി​ഐ​ഡി​ഐ​ബി000​സി​ഒ 13. ഫോ​ണ്‍: 9847151831 (വാ​ര്‍​ഡ് മെം​ബ​ര്‍).