മൃഗപീഡനത്തിനെതിരേ ബോധവൽകരണം
Tuesday, September 10, 2019 12:50 AM IST
കൊ​ച്ചി: മൃ​ഗ​ങ്ങ​ളു​ടെ ചൂ​ഷ​ണം, പീ​ഡ​നം, ച​ര​ക്കു​വ​ൽ​കര​ണം എ​ന്നി​വ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി വീ​ഗ​ൻ ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ച്ചി​യി​ൽ ക്യൂ​ബ് ഓ​ഫ് ട്രൂ​ത്ത് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ ന​ട​പ്പാ​ക്കു​ന്ന വീ​ഗ​ൻ ആ​നി​മ​ൽ ലി​ബ​റേ​ഷ​ൻ ആ​ക്ടി​വി​സ​ത്തി​ന്‍റെ രൂ​പ​മാ​യ ക്യൂ​ബ് ഓ​ഫ് ട്രൂ​ത്ത് പ​ന​ന്പി​ള്ളി ന​ഗ​റി​ലെ സ്ട്രീ​റ്റ്സ്കേ​പ്പി​ലാ​ണു ന​ട​ത്തി​യ​ത്.
ക​റു​ത്ത വ​സ്ത്ര​ങ്ങ​ളും മാ​സ്ക്കു​ക​ളും ധ​രി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മൃ​ഗ​ങ്ങ​ളോ​ട് അ​നു​ക​ന്പ കാ​ണി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ കൈയി​ലേ​ന്തി പ്ര​ദ​ർ​ശി​പ്പി​ച്ചു. കേ​ര​ള​ത്തി​നു പു​റ​മേ, ക​ർ​ണാ​ട​ക, പോ​ണ്ടി​ച്ചേ​രി, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വീ​ഗ​നി​സം പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.