മ​ട്ടാ​ഞ്ചേ​രി​യി​ൽ പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച സി​ന​ഗോ​ഗ് ത​ക​ർ​ന്നു വീ​ണു
Wednesday, September 11, 2019 12:39 AM IST
മ​ട്ടാ​ഞ്ചേ​രി: മ​ല​ബാ​റി യ​ഹൂ​ദ​ന്മാ​രു​ടെ പ്രാ​ർ​ഥ​നാ​ല​യ​മാ​യി​രു​ന്ന ക​ട​വും​ഭാ​ഗം സി​ന​ഗോ​ഗ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണു. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ത​ല​യു​യ​ർ​ത്തി​നി​ന്നി​രു​ന്ന 60 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ച​രി​ത്ര​സ്മാ​ര​കം ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണു നി​ലം​പൊ​ത്തി​യ​ത്. മു​ൻ​വ​ശ​ത്തെ പ​കു​തി​ഭാ​ഗം ത​ക​ർ​ന്നു മേ​ൽ​ക്കൂ​ര​യി​ലെ ത​ടി​ക​ളും ചെ​ങ്ക​ൽ ക​ട്ട​ക​ളും റോ​ഡി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടു​കാ​രും പ​ല​ച​ര​ക്ക് വ്യാ​പാ​രി​യും ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

മ​ട്ടാ​ഞ്ചേ​രി പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സ​മീ​പ​വാ​സി​ക​ളാ​യ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു. റോ​ഡി​ന് കു​റു​കെ കി​ട​ന്നി​രു​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ ക​റു​ത്ത യ​ഹൂ​ദ​ർ പ​ണി​ക​ഴി​പ്പി​ച്ച ദേ​വാ​ല​യം 1948 വ​രെ പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ല​ബ്ദി​ക്കു​ശേ​ഷം യ​ഹൂ​ദ​ർ ഇ​സ്ര​യേ​ലി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത​തോ​ടെ സ്മാ​ര​കം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പാ​ണ്ടി​ക​ശാ​ല​യാ​യി മാ​റ്റ​പ്പെ​ട്ട കെ​ട്ടി​ടം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്വ​ത്താ​യി മാ​റി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. ഏ​റെ​നാ​ളാ​യി കെ​ട്ടി​ടം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി​രു​ന്നു. ചെ​ങ്ക​ൽ​ക്കെ​ട്ട് മാ​തൃ​ക​യി​ൽ കു​മ്മാ​യം ചേ​ർ​ത്തു നി​ർ​മി​ച്ച കെ​ട്ടി​ടം വി​ദേ​ശാ​ധി​പ​ത്യ​ത്തി​ന്‍റെ ശേ​ഷി​പ്പാ​യി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് നി​ലം​പൊ​ത്തി​യ​ത്.