പ്ര​ള​യ​ത്തി​ൽ കാ​ർ ത​ക​രാ​റി​ലാ​യി; ഉ​ട​മ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ന​ൽ​കാ​ൻ വി​ധി
Wednesday, September 11, 2019 12:43 AM IST
മൂ​വാ​റ്റു​പു​ഴ: പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യ കാ​റി​ന്‍റെ ഉ​ട​മ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ആ​നു​കൂ​ല്യം ന​ൽ​കാ​ൻ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യോ​ട് നി​ർ​ദേ​ശി​ച്ച് എ​റ​ണാ​കു​ളം സ്ഥി​രം ലോ​ക് അ​ദാ​ല​ത്ത് ഉ​ത്ത​ര​വാ​യി. നെ​ല്ലി​ക്കു​ഴി കു​ഴി​പ്പ​ന​ത്ത് ബി​നോ​യ് ടോം ​ജോ​സ് മു​ഖേ​ന സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് എ​സ്. ജ​ഗ​ദീ​ശ് ചെ​യ​ർ​മാ​നും സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അം​ഗ​വു​മാ​യ അ​ദാ​ല​ത്തി​ന്‍റെ ഉ​ത്ത​ര​വ്. വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്നി​രു​ന്ന പാ​ല​ത്തി​ലൂ​ടെ പോ​കു​ന്പോ​ൾ വാ​ഹ​നം പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു.
വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​നെത്തു​ട​ർ​ന്ന് സ്റ്റാ​ർ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​നാ​ലാ​ണ് എ​ൻ​ജി​ൻ ത​ക​രാ​ർ ഉ​ണ്ടാ​യ​തെ​ന്നും അ​തി​നാ​ൽ എ​ൻ​ജി​നി​ലെ വെ​ള്ളം ഊ​റ്റി​ക്ക​ള​യു​ന്ന​തി​നു​ള്ള ചെ​ല​വ് മാ​ത്ര​മേ ന​ൽ​കാ​ൻ സാ​ധി​ക്കൂ എ​ന്നു​മു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ വാ​ദം അ​ദാ​ല​ത്ത് ത​ള്ളു​ക​യാ​യി​രു​ന്നു. ത​ക​രാ​ർ മാ​റ്റു​ന്ന​തി​നു ചെ​ല​വാ​യ 75,492 രൂ​പ​യും കോ​ട​തി ചെ​ല​വും ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.