ടി​ക്‌​ടോ​ക് പൂ​ക്ക​ളം കാ​ന്പ​യി​ൻ
Wednesday, September 11, 2019 12:43 AM IST
കൊ​ച്ചി: ഓ​ണ​ത്തി​ന്‍റെ ആ​ഹ്ലാ​ദ​വും ആ​വേ​ശ​വും പ്ര​സ​രി​പ്പി​ക്കാ​ൻ ലോ​ക​ത്തി​ലെ മു​ൻ​നി​ര ഹ്ര​സ്വ​വീ​ഡി​യോ ആ​പ്പാ​യ ടി​ക്‌​ടോ​ക്, പൂ​ക്ക​ളം കാ​ന്പ​യി​ൻ അ​വ​ത​രി​പ്പി​ച്ചു. സ​ർ​ഗാ​ത്മ​ക​മാ​യ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ടി​ക്‌​ടോ​ക് പൂ​ക്ക​ളം വ​ഴി പൂ​ക്ക​ളു​ടെ അ​ല​ങ്കാ​ര​ത്തോ​ടെ ടി​ക്‌​ടോ​ക് ക​മ്യൂ​ണി​റ്റി വീ​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്തു. ഇ​വ എ​ട്ടു മി​ല്യ​ണി​ല​ധി​കം വ്യൂ ​നേ​ടു​ക​യും ചെ​യ്തു. ഓ​ണം 2019 ഉ​പ​യോ​ഗി​ച്ച് ഓ​ണ​ത്തി​ന്‍റെ സ്നേ​ഹ​വും ആ​ഹ്ലാ​ദ​വും പ്ര​സ​രി​പ്പി​ക്കാ​നും ടി​ക്ടോ​ക് ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.