മ​ല​യാ​റ്റൂ​രി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സ്: ഗു​ണ്ടാനേ​താ​വ് അ​റ​സ്റ്റി​ൽ
Wednesday, September 11, 2019 12:43 AM IST
കാ​ല​ടി: മ​ല​യാ​റ്റൂ​ർ ച​മ്മി​നി​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ഗു​ണ്ടാ നേ​താ​വാ​യ പ്ര​തി കാ​ല​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​ട​പ്പാ​റ തോ​ട്ട​ങ്ക​ര ബോ​ബി (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
ച​മ്മി​നി ഈ​സ്റ്റ് കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ വെ​ട്ടി​ക്കാ​ട്ട് ത​ങ്ക​പ്പ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച് വീ​ട്ടു സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ഇ​യാ​ളു​ടെ മ​ക​ൻ ഷൈ​നി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.
സം​ഭ​വ​ത്തെക്കുറി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: പ്ര​തി​യാ​യ ബോ​ബി​യും ഷൈ​നും നേ​ര​ത്തെ ഗു​ണ്ടാ സം​ഘ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ്. പീ​ന്നീ​ട് ഇ​രു​വ​രും പി​രി​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ത​മ്മി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും വൈ​രാ​ഗ്യ​ത്തിലാവുക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​ല​യാ​റ്റൂ​രി​ൽ ഷൈ​നി​നെ ബോ​ബി ഭീ​ഷ​ണി​പ്പെ​ടു​ത്തിയിരുന്നു. പി​റ്റേ​ന്ന് ഷൈ​ൻ കാ​ല​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെത്തി.
പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ അ​ന്നു രാ​ത്രി 8.30ന് ​ബോ​ബി​യും കൂ​ട്ടാ​ളി​യും ചേ​ർ​ന്ന് ഇ​രു​ന്പുവ​ടി​യു​മാ​യി ബൈ​ക്കി​ൽ ഷൈ​നി​ന്‍റെ വീ​ട്ടി​ലെ​ത്തി. വീ​ടി​ന്‍റെ വാ​തി​ൽ ത​ല്ലി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചുത​ക​ർ​ത്തു. ഷൈ​ൻ മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ച​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് ഷൈ​നി​നെ ആ​ക്ര​മി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഷൈ​നി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ഭാ​ര്യ​യും കു​ട്ടി​യും നി​ല​വി​ളി​ച്ച് ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി.
അ​യ​ൽ​വാ​സി​ക​ളെ ക​ണ്ട​തോ​ടെ പ്ര​തി​ക​ൾ വീ​ടി​നു പു​റ​ത്ത് ക​ട​ക്കു​ക​യും പോ​ർ​ച്ചി​ൽ കി​ട​ന്നി​രു​ന്ന ഷൈ​നി​ന്‍റെ കാ​റി​ന്‍റെ ചി​ല്ലു​ക​ളും ബൈ​ക്കും ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചശേഷം ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് കാ​ല​ടി സി​ഐ ടി.​ആ​ർ. സ​ന്തോ​ഷ്, എ​സ്ഐ റി​ൻ​സ് എം. ​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ മു​ണ്ട​ങ്ങാ​മ​റ്റ​ത്ത് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി. പ്ര​തി​യാ​യ ബോ​ബി​യെ പി​ടി​കൂ​ടാ​നാ​യെ​ങ്കി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ന്പി വ​ടി കൊ​ണ്ട് ബോ​ബി എ​സ്ഐ​യെ അ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. എ​സ്ഐ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം ത​ന്ത്ര​പ​ര​മാ​യി പ്രതിയെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ സി​പി​ഒ ര​ഞ്ജി​ത്തി​ന്‍റെ കൈ ​പ്ര​തി ക​ടി​ച്ചു മു​റി​ച്ചു.
പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും ഡ്യൂട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രേ വേ​റെ കേ​സു കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബോ​ബി പോ​ലീ​സി​നു പി​ടി​കൊ​ടു​ക്കാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു.
കു​റ്റ​കൃ​ത്യം ചെ​യ്ത​തി​നു​ശേ​ഷം ഒ​ഴി​വി​ൽ ക​ഴി​യു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2009ൽ ​പ്ര​തി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. പെ​രു​ന്പാ​വൂ​ർ കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള കോ​ല​ഞ്ചേ​രി കോ​ട​തി​ ജഡ്ജി മുന്പാകെ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്‌​സി​പി​ഒ ജോ​ർ​ജ്, ഷം​സു, അ​നി​ൽ, സെ​ബാ​സ്റ്റ്യ​ൻ, എ​എ​സ്ഐ ജോ​യി എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.