പീ​സ് മിഷ​ൻ സെ​ന്‍റ​റി​ൽ സൗഹൃദക്കൂട്ടാ​യ്മ
Wednesday, September 11, 2019 12:44 AM IST
നെ​ടു​ന്പാ​ശേ​രി: നെ​ടു​ന്പാ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ പീ​സ് മി​ഷ​ൻ സെ​ന്‍റ​റി​ൽ തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ഹൃ​ദക്കൂട്ടാ​യ്മ ന​ട​ത്തി. ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​വൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ര​മേ​ശ് ഡി. ​കു​റു​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​മേ​രി​ക്ക​ൻ അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ്പ് എ​ൽ​ദോ മാ​ർ തി​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, നെ​ടു​ന്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ, ജോ​സ് തോ​മ​സ് കോ​റെ​പ്പി​സ്ക്കോ​പ്പ, ഏ​ബ്ര​ഹാം ത​രി​യ​ൻ, ഫാ. ​സാ​ബു പാ​റ​യ്ക്ക​ൽ, ചി​ന്ന​ൻ ടി. ​പൈ​നാ​ട​ത്ത്, ടി.​പി. മ​ത്താ​യി, കെ.​ഐ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് രോ​ഗി​ക​ൾ​ക്കാ​യി ക​ലാ​വി​രു​ന്നും ന​ട​ന്നു.