ക​ലൂ​ര്‍-ക​ട​വ​ന്ത്ര റോ​ഡ് ന​വീ​ക​ര​ണ​ം: 1.49 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Thursday, September 19, 2019 12:43 AM IST
കൊ​ച്ചി: ക​ട​വ​ന്ത്ര മു​ത​ല്‍ ക​തൃ​ക്ക​ട​വ് പാ​ല​മു​ള്‍​പ്പെ​ടെ​യു​ള​ള ഭാ​ഗ​ത്ത് നാ​ച്യൂ​റ​ല്‍ റ​ബ​ര്‍ മോ​ഡി​ഫൈ​ഡ് ബി​റ്റു​മെ​ന്‍ (എ​ന്‍. ആ​ര്‍.​എം.​ബി) ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 1.49 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. 2019-20 ലെ ​പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്. പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മൂ​ന്നു മാ​സ​മാ​ണ് പൂ​ര്‍​ത്തീ​ക​ര​ണ കാ​ലാ​വ​ധി.