മൂവാ​റ്റു​പു​ഴ ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ം തു​ടങ്ങി
Friday, October 18, 2019 1:08 AM IST
മൂവാ​റ്റു​പു​ഴ: ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര,പ്ര​വൃ​ത്തി​പ​രി​ച​യ, ഐ​റ്റി മേ​ള​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. നി​ർ​മ്മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഉ​ഷ ശ​ശി​ധ​ര​ൻ ശാ​സ്ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പ്ര​മീ​ള ഗി​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, എ​ഇ​ഒ ആ​ർ. വി​ജ​യ, ബി​പി​ഒ എ​ൻ.​ജി ര​മാ​ദേ​വി, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ക​ണ്ണം​ന്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​മ്മ​ല ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ർ​ബി​യ​ത്ത് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു സ​മാ​പി​ക്കും.