സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Sunday, October 20, 2019 10:34 PM IST
നെ​ടു​ന്പാ​ശേ​രി: പി​ന്നി​ൽ​നി​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് വ​ന്ന കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ദേ​ശം പു​റ​യാ​ർ മോ​ള​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ചെ​ന്പ​റ​ക്കി പ​രീ​ത്പി​ള്ള​യു​ടെ മ​ക​ൻ അ​ലി (55) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പ​റ​ന്പ​യം പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.10 നാ​യി​രു​ന്നു അ​പ​ക​ടം. അ​ത്താ​ണി​യി​ലെ പെ​ട്രോ​ൾ ബ​ങ്കി​ൽ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ പി​ന്നി​ൽ​നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​ലി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്ന് ഉ​യ​ർ​ന്ന് പൊ​ങ്ങി​യ അ​ലി കാ​റി​ൽ ത​ല​യി​ടി​ച്ച് റോ​ഡി​ൽ ത​ല​കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ നാ​ട്ടു​കാ​ർ ദേ​ശം കു​ന്നും​പു​റ​ത്തു​ള്ള സി​എ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഫാ​ത്തി​മ ദേ​ശം പു​റ​യാ​ർ അ​ന്പാ​ട്ടു​കു​ടി കു​ടും​ബാം​ഗം. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: അ​റ​ഫാ​ത്ത്, അ​ൻ​വ​ർ, അ​ർ​ഷാ​ദ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ, നാ​സി​യ.