യുവാവിന്‍റെ വിരലിൽ ചൂ​ണ്ട കൊളു​ത്ത് കു​ടു​ങ്ങി
Monday, December 16, 2019 12:49 AM IST
മ​ട്ടാ​ഞ്ചേ​രി: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കൈ​വി​ര​ലി​ൽ ചൂ​ണ്ട കൊ​ളു​ത്ത് കു​ടു​ങ്ങി അ​വ​ശ​നാ​യ യു​വാ​വി​ന് സ​മാ​ശ്വാ​സ​മേ​കി അ​ഗ്നി​ര​ക്ഷാ സേ​ന. ഇ​ന്ന​ലെ രാ​വി​ലെ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ട്ടാ​ഞ്ചേ​രി വ​ലി​യ മാ​ളോ​ത്ത് പ​റ​മ്പി​ൽ അ​ന​സി​ന്‍റെ കൈ​വി​ര​ലി​ലാ​ണ് ചൂ​ണ്ട​ക്കൊ​ളു​ത്ത് കു​ടു​ങ്ങി​യ​ത്.
വി​ര​ലി​ൽ മോ​തി​രം കു​ടു​ങ്ങി​യ കേ​സി​ലും മ​റ്റും ഫ​യ​ർ സ​ർ​വീ​സ് ഇ​ട​പെ​ടാ​റു​ള്ള​ത​റി​ഞ്ഞു യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ മ​ട്ടാ​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്നു. കൊ​ളു​ത്ത് ഊ​രി​യെ​ടു​ക്കാ​ൻ അ​വ​ർ ഒ​രു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ സ​ർ​വീ​സ് വാ​ഹ​ന​ത്തി​ൽ ക​രു​വേ​ലി​പ്പ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്നു.
സ​ർ​ജ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. തു​ട​ർ​ന്ന് യു​വാ​വി​നെ അ​വി​ടെ കൊ​ണ്ടു​പോ​യി.
ചെ​റി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ചൂ​ണ്ട​ക്കൊ​ളു​ത്ത് നീ​ക്കം ചെ​യ്തു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ ​ബി ജോ​സ്, ജോ​സ​ഫ് ജ​യ്സ​ൻ, എ.​അ​നൂ​പ് എ​ന്നി​വ​ർ യു​വാ​വി​ന് സാ​ന്ത്വ​ന​മേ​കി അ​വ​സാ​നം വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്ത് ചൂ​ണ്ട​യി​ട്ട് വി​നോ​ദം ന​ട​ത്തു​ന്ന​വ​ർ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന ചൂ​ണ്ട​ക്കൊ​ളു​ത്തു​ക​ൾ ഇ​വി​ടെ കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.