വി​ശാ​ല​കൊ​ച്ചി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു
Friday, January 17, 2020 1:08 AM IST
ആ​ലു​വ: കെ​എ​സ്ഇ​ബി​യു​ടെ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കു​ന്ന​തി​നി​ടെ ജ​ല അ​ഥോ​റി​റ്റി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ലൈ​ൻ ത​ക​രാ​റി​ലാ​യ​ത് ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തി. വി​ശാ​ല കൊ​ച്ചി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര മു​ത​ൽ ഒ​ൻ​പ​ത​ര വ​രെ നി​ർ​ത്തി​വ​യ്‌​ക്കേ​ണ്ടി​വ​ന്ന​ത്.
സീ​ന​ത്ത് തീ​യ​റ്റ​റി​ന് മു​ന്നി​ലു​ള്ള റോ​ഡി​ലാ​ണ് വൈ​ദ്യു​തി ലൈ​ൻ ത​ക​രാ​റി​ലാ​യ​ത്. ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലേ​ക്ക് സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ട് ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​നു​ക​ളി​ലൊ​ന്ന് ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​വി​ടെ കെ​എ​സ്ഇ​ബി ഭൂ​ഗ​ർ​ഭ ലൈ​ൻ വ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ കു​ഴി​യെ​ടു​ത്ത​പ്പോ​ൾ പ​ഴ​യ ലൈ​ൻ മു​റി​ഞ്ഞു.


ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ സ​മാ​ന്ത​ര​മാ​യി ഇ​ട്ടി​രു​ന്ന ര​ണ്ടാ​മ​ത്തെ ലൈ​നും ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം പൂ​ർ​ണ​മാ​യി ഉ​ത്പ​ദ​ന​വും വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ആ​ലു​വ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ജ​ല വി​ത​ര​ണ​ത്തി​ന് ത​ട​സ​മു​ണ്ടാ​യി​ല്ല.