ബെൻസ് കാ​ർ ക​ത്തി​ന​ശി​ച്ചു
Saturday, January 18, 2020 12:19 AM IST
തോ​പ്പും​പ​ടി: വ​ഴി​യ​രി​കി​ൽ കി​ട​ന്നി​രു​ന്ന മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​ർ ക​ത്തി​ന​ശി​ച്ചു. മ​ട്ടാ​ഞ്ചേ​രി ആ​ന​വാ​തി​ൽ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ന് തീ​പി​ടി​ക്കു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ തൊ​ട്ട​ടു​ത്തു​ള്ള മ​ട്ടാ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പി.​വി. അ​ശോ​ക​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. ച​വ​റി​ൽനി​ന്ന് തീ​പി​ടി​ച്ച​താ​കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കാ​റി​ന്‍റെ പി​ൻ​സീ​റ്റ് മു​ത​ൽ ഡി​ക്കി ഭാ​ഗം വ​രെ​യാ​ണ് ക​ത്തിന​ശി​ച്ച​ത്. ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.