പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ആഡംബര കാ​ർ ഇ​ടി​ച്ചുതെ​റി​പ്പി​ച്ചു
Tuesday, January 28, 2020 1:13 AM IST
മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം​വി​ട്ട ആ​ഡം​ബ​ര കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ എം​സി റോ​ഡി​ൽ ഈ​സ്റ്റ് മാ​റാ​ടി ഇ​ല്ലി​ച്ചു​വ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ തെ​റി​ച്ച് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ത​ട്ടി​നി​ന്നു. ഈ​സ്റ്റ് മാ​റാ​ടി ന​ടു​പ്പ​റ​ന്പി​ൽ റെ​ജി​യു​ടെ സ്കൂ​ട്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന റെ​ജി ഓ​ടി മാ​റി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.