തെ​രു​വ് വി​ള​ക്കു​ക​ൾ മിഴിയടച്ചു: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്നു
Monday, February 17, 2020 1:05 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ക​ച്ചേ​രി​ത്താ​ഴ​ത്ത് വി​ള​ക്കു​പോ​ലും പ്ര​കാ​ശി​ക്കാ​ത്ത​തു​മൂ​ലം രാ​ത്രി​യി​ൽ മ​ദ്യ​പാ​നി​ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.
സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വ​ഴി​ന​ട​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും. നേ​രം ഇ​രു​ട്ടി​യാ​ൽ ന​ഗ​രം ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​ടെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​യും കേ​ന്ദ്ര​മാ​യി മാ​റി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ച്ചേ​രി​ത്താ​ഴ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ജോ​ലി ക​ഴി​ഞ്ഞ മ​ട​ങ്ങു​ന്ന​വ​രും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രെ​ത്തു​ന്ന ക​ച്ചേ​രി​ത്താ​ഴം സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണ്.
ഇ​വി​ടു​ത്തെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്ന​തു മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. എ​ന്നാ​ൽ സ​മീ​പ​ത്തെ വ​ഴി​വി​ള​ക്കു​ക​ളൊ​ന്നും പ്ര​കാ​ശി​ക്കു​ന്നി​ല്ല. റോ​ഡ​രി​കി​ലും മ​റ്റും മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് കി​ട​ക്കു​ന്ന കാ​ഴ്ച്ച​യും പ​തി​വാ​ണ്. പി​ഒ ജം​ഗ്ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്.
മ​ദ്യ​പാ​നി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് ഏ​റെ​യും ദു​രി​തം. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ക​ർ​ശ​ന​മാ​ക്കു​ന്ന​തോ​ടൊ​പ്പം ന​ഗ​ര​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.