ലോ​ക്ക് ഡൗ​ണ്‍: ന​ട​പ​ടി ക​ടു​പ്പി​ച്ചു; 427 കേ​സ്, 454 പേ​ർ അ​റ​സ്റ്റി​ൽ, 331 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
Wednesday, March 25, 2020 11:16 PM IST
കൊ​ച്ചി: ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടും വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 427 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 454 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 331 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

എ​റ​ണാ​കു​ളം സി​റ്റി-124 എ​റ​ണാ​കു​ളം റൂ​റ​ല്‍-303 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം. സി​റ്റി​യി​ല്‍ 128 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 120 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. റൂ​റ​ലി​ല്‍ 326 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 211 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ശേ​ഷം തി​രി​കെ ന​ല്‍​കും. ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ൽ 69 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച​തോ​ടെ ആ​ദ്യ​ദി​ന​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് പ​ല​രും ഒ​ഴി​വാ​കു​ന്ന​ത്. ഇ​വ​ര്‍​ത​ന്നെ വീ​ണ്ടും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ചു​റ്റി​ന​ട​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​ത്യ​വാ​ങ്മൂ​ലം ഹാ​ജ​രാ​ക്കി ആ​ളു​ക​ള്‍ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്.

ക​ട​ക​ളില്‍ തി​ര​ക്ക്; പോ​ലീ​സ് ഇ​ട​പെ​ട്ടു

ക​ട​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ ക്യൂ ​പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ട​ക​ള്‍​ക്കു​ള്ളി​ല്‍ കൂ​ട്ടം​കൂ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തൊ​ഴി​വാ​ക്കാ​നും പ​ല​യി​ട​ത്തും പോ​ലീ​സ് ഇ​ട​പെ​ട്ടു. പ്രാ​ദേ​ശി​ക​മാ​യി കൂ​ട്ടം​കൂ​ടു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​നു ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും നാ​ട്ടു​കാ​ര്‍​ത​ന്നെ വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി ആ​ളു​ക​ളെ ഒ​ഴി​വാ​ക്കു​ന്നു​ണ്ട്.

എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍ ക​ട​വ​ന്ത്ര, എ​ളം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി വ​ഴി​യി​ല്‍ കൂ​ട്ടം​കൂ​ടു​ന്ന സം​ഭ​വ​മു​ണ്ടാ​യി. എ​ളം​കു​ളം വാ​ട്ട​ര്‍ ലാ​ന്‍​ഡ് റോ​ഡി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പി​റ​കി​ലെ ഗ്രൗ​ണ്ടി​ല്‍ പ​ര​സ്യ​മ​ദ്യ​പാ​ന​മ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ഏ​ര്‍​പ്പെ​ട്ട​തി​നെ​തി​രേ​യും പ​രാ​തി ഉ​യ​ര്‍​ന്നു. ഇ​വി​ടെ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

ആ​ലു​വ, പെ​രു​മ്പാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ എ​ന്നീ സ​ബ്ഡി​വി​ഷ​നു​ക​ളി​ലെ 34 സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​രി​ട്ടും നി​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. നി​ര​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക പി​ക്ക​റ്റു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം കാ​വ​ലു​മു​ണ്ട്. ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും ചെ​ക്കിം​ഗ് ന​ട​ത്തു​ന്നു.
അ​ത്യാ​വ​ശ്യ​ക്കാ​ര്‍​ക്കു മാ​ത്രം പാ​സ്

അ​ത്യാ​വ​ശ്യ​ക്കാ​ര്‍​ക്കു​മാ​ത്ര​മെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ഴി പാ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ള്ളൂ. അ​വ​ശ്യ​സ​ര്‍​വീ​സ് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൂ​ടു​ത​ല്‍ വി​ഭാ​ഗ​ക്കാ​രെ പോ​ലീ​സ് പാ​സ് ല​ഭി​ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നു പോ​കു​മ്പോ​ള്‍ ഇ​ക്കൂ​ട്ട​ര്‍ ത​ങ്ങ​ളു​ടെ സ്ഥാ​പ​നം ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് പോ​ലീ​സി​നെ കാ​ണി​ച്ചാ​ല്‍ മ​തി​യാ​കും.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ഡ്രൈ​വ​ര്‍​മാ​ര്‍, ജീ​വ​ന​ക്കാ​ര്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, മെ​ഡി​ക്ക​ല്‍ ലാ​ബ് ജീ​വ​ന​ക്കാ​ര്‍, മൊ​ബൈ​ല്‍ ട​വ​ര്‍ ടെ​ക്‌​നീ​ഷ്യ​ന്മാ​ര്‍, ഡാ​റ്റ സെ​ന്‍റ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍, യൂ​ണി​ഫോ​മി​ലു​ള്ള ഫു​ഡ് ഡെ​ലി​വ​റി ബോ​യ്‌​സും സ്വ​കാ​ര്യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും, പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ർ, പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പാ​സ് ല​ഭി​ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.