ശ​മ​ന​മി​ല്ലാ​തെ വ്യാ​പ​നം; ഇ​ന്ന​ലെ 590 രോ​ഗി​ക​ള്‍
Friday, September 25, 2020 12:51 AM IST
കൊ​ച്ചി: ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി എ​ത്തി​യ 14 പേ​ര്‍​ക്കു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 590 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4,692 ആ​യി. ഇ​തി​ല്‍ 1,944 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ്. 248 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.
സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ 14 പേ​രൊ​ഴി​കെ 576 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ ആ​റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും 18 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളും, ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ആ​റു പേ​ര്‍, പ​ഞ്ചാ​ബി​ല്‍ നി​ന്നെ​ത്തി​യ പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍, മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നെ​ത്തി​യ ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി, മ​ര​ട് സ്വ​ദേ​ശി, മും​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ കു​മ്പ​ള​ങ്ങി, സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ ക​രു​മാ​ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​രാ​ണ് പു​റ​ത്തുനി​ന്ന് എ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.
32 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​രു​മാ​ലൂ​രി​ലാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. എ​ള​ങ്കു​ന്ന​പ്പു​ഴ(25), തൃ​ക്കാ​ക്ക​ര(22), പ​ള്ളു​രു​ത്തി(21), ഫോ​ര്‍​ട്ടുകൊ​ച്ചി (19), എ​റ​ണാ​കു​ളം(17), മൂ​വാ​റ്റു​പു​ഴ, പാ​യി​പ്ര(16 വീ​തം), വൈ​റ്റി​ല(14), ക​ടു​ങ്ങ​ല്ലൂ​ര്‍, കു​മ്പ​ള​ങ്ങി(12 വീ​തം), ഞാ​റ​ക്ക​ല്‍ (10), മ​ട്ടാ​ഞ്ചേ​രി, തൃ​പ്പൂ​ണി​ത്തു​റ, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, ഉ​ദ​യം​പേ​രൂ​ര്‍(​ഒ​മ്പ​ത് വീ​തം) ചെ​ല്ലാ​നം, ഏ​ലൂ​ര്‍, ക​ട​വ​ന്ത്ര, ക​ലൂ​ര്‍, ക​റു​കു​റ്റി, കു​മ്പ​ളം, തി​രു​മാ​റാ​ടി(​ഏ​ഴു വീ​തം) , ചേ​ന്ദ​മം​ഗ​ലം, ചേ​രാ​നെ​ല്ലൂ​ര്‍, എ​ട​ത്ത​ല, നെ​ല്ലി​ക്കു​ഴി, പാ​ലാ​രി​വ​ട്ടം, രാ​യ​മം​ഗ​ലം, വാ​ര​പ്പെ​ട്ടി (ആ​റു വീ​തം), ആ​ല​ങ്ങാ​ട്, ആ​യ​വ​ന, ചി​റ്റാ​റ്റു​ക​ര, ഇ​ട​ക്കൊ​ച്ചി, ഇ​ട​പ്പ​ള്ളി, മു​ള​ന്തു​രു​ത്തി, ഒ​ക്ക​ല്‍, വ​ട​വു​കോ​ട്, വാ​ള​കം(​അ​ഞ്ചു വീ​തം) എ​ന്നി​വി​ട​ങ്ങ​ളാ​ണ് രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ലു​ള്ള മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ. ആ​ല​പ്പു​ഴ, കോ​ട്ട​യം, ല​ക്ഷ​ദ്വീ​പ്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 18 പേ​രും ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ നാ​ലു പേ​രും ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
നി​ല​വി​ല്‍ 20,372 പേ​രാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 18,188 പേ​ര്‍ വീ​ടു​ക​ളി​ലും 177 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2007 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. ജി​ല്ല​യി​ല്‍ രോ​ഗ​വ്യാ​പ​നം കു​റ​വി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്‌​സു​മാ​ര്‍​ക്കും, പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളെ ക്കു​റി​ച്ചും ബ​യോ​മെ​ഡി​ക്ക​ല്‍ വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ്, ഇ​ന്‍​ഫെ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള്‍, വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പാ​ധി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും പ​രി​ശീ​ല​നം ന​ല്‍​കി.