പീ​ഡ​നം: വ​യോ​ധി​ക​യ്ക്കു സാ​ന്പ​ത്തി​ക​സ​ഹാ​യം
Friday, September 25, 2020 12:51 AM IST
കൊ​ച്ചി: കോ​ല​ഞ്ചേ​രി​യി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ വ​യോ​ധി​ക​യ്ക്കു ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കി​യ​താ​യി ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പ​ട്ടി​ക​ജാ​തി അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ പ​കു​തി തു​ക ന​ല്‍​കും. ഇ​തു പ്ര​കാ​ര​മു​ള്ള തു​ക​യാ​ണ് ഇ​പ്പോ​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.
കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ 25 ശ​ത​മാ​നം തു​ക​യും കീ​ഴ്കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി​ക്കു​ശേ​ഷം ബാ​ക്കി തു​ക​യും അ​നു​വ​ദി​ക്കും. ജി​ല്ലാ​ത​ല വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യാ​ണ് നി​യ​മാ​നു​സൃ​ത ആ​ശ്വാ​സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. പീ​ഡ​നം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ അ​ക്ര​മ​ത്തി​നി​ര​യാ​കു​ന്ന​വ​ര്‍​ക്കാ​ണ് സ​ഹാ​യം. പീ​ഡ​ന​ത്തി​ന് അ​ഞ്ചു ല​ക്ഷ​വും കൊ​ല​പാ​ത​ക​ത്തി​ന് 8.25 ല​ക്ഷ​വു​മാ​ണ് ധ​ന​സ​ഹാ​യം.