സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി ന​ഴ്സ് മ​രി​ച്ചു
Tuesday, September 29, 2020 10:04 PM IST
അ​രൂ​ർ: സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി ന​ഴ്സ് മ​രി​ച്ചു. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി ഉ​ള​വൈ​പ്പ് കൊ​റ്റി​നാ​ട്ട് പ​രേ​ത​നാ​യ ച​ന്ദ്ര​ബാ​ബു​വി​ന്‍റെ മ​ക​ളും ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട് ചാ​വ​ടി സ്വ​ദേ​ശി മു​കേ​ഷി​ന്‍റ ഭാ​ര്യ​യു​മാ​യ ആ​തി​ര (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പാ​ല​ത്തി​ൽ വ​ച്ച്, പി​ന്നി​ൽ​നി​ന്നു വ​ന്ന ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​തി​ര ജോ​ലി​സ്ഥ​ല​മാ​യ എ​റ​ണാ​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: വ​ത്സ​ല. മ​ക​ൾ: ഋ​തു​കൃ​ഷ്ണ.