കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി പ്ര​സ​വ​ശേ​ഷം മ​രി​ച്ചു
Friday, October 30, 2020 10:08 PM IST
ആ​ലു​വ: കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി ഏ​ഴാം​നാ​ൾ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. കീ​ഴ്മാ​ട് മാ​ട​പ്പി​ള്ളി​ത്താ​ഴം അ​ന്പാ​ട്ടു​കു​ഴി വീ​ട്ടി​ൽ ര​തീ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (22) ആ​ണ് മ​രി​ച്ച​ത്. ‌

ര​ണ്ടാ​ഴ്ച മു​ന്പ് കൈ ​വേ​ദ​ന കാ​ര​ണം സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി സി​സേ​റി​യ​നു​ശേ​ഷം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. 23നാ​ണ് സി​സേ​റി​യ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ യു​വ​തി മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യി​രു​ന്ന അ​ഞ്ജ​ലി മാ​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം പ​ത്താം വ​യ​സ് മു​ത​ൽ തോ​ട്ടു​മു​ഖം ശ്രീ​നാ​രാ​യ​ണ ഗി​രി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് വ​ള​ർ​ന്ന​ത്. സ​മാ​ജം പ്രി​ന്‍റിം​ഗ് പ്ര​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രി​ക്കെ, 2019 ൽ ​കേ​ബി​ൾ ടി.​വി ടെ​ക്നീ​ഷ്യ​നാ​യ ര​തീ​ഷു​മാ​യി വി​വാ​ഹം ന​ട​ന്നു. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ജ​ലി​യു​ടെ ഏ​ക സ​ഹോ​ദ​ര​ൻ കാ​ൻ​സ​ർ ബാ​ധി​ച്ച് നേ​ര​ത്തെ മ​രി​ച്ചു.