ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് അനധികൃത പാർക്കിംഗ്
Sunday, November 22, 2020 11:46 PM IST
ആ​ലു​വ: അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് കാ​ര​ണം കു​ട്ട​മ​ശേ​രി കീ​ഴ്മാ​ട് സ​ർ​ക്കു​ല​ർ റോ​ഡി​ൽ വീ​ണ്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ഇ​വി​ടെ​യു​ള്ള ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ വ​രു​ന്ന​വ​രാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്ക് വ​രെ ത​ട​സ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ കാ​ല​ത്തി​ന് മു​മ്പ് നാ​ട്ടു​കാ​ർ സ​മ​രം ചെ​യ്തി​രു​ന്നു. അ​ന്ന് ന​ട​ന്ന ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ ആ ​പാ​ർ​ക്കിം​ഗ് മേ​ഖ​ല തി​ക​യാ​തെ വ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​നിരുവ​ശ​വും പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്.
കു​ട്ട​മ​ശേ​രി മു​ത​ൽ എം.​ആ​ർ.​എ​സ് സ്കൂ​ൾ വ​രെ​യാ​ണ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.