പു​ത്ത​ൻ​ചി​റ ഫൊറോന പള്ളിയിൽ തി​രു​നാ​ൾ
Tuesday, January 19, 2021 12:31 AM IST
മാ​ള: പു​ത്ത​ൻ​ചി​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പു​തി​രു​നാ​ൾ തു​ട​ങ്ങി. കൊ​ടി​യേ​റ്റം വി​കാ​രി റവ. ഡോ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി​വാ​ഴി​ക്ക​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന, പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണ​ത്തോ​ടെ രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​യ​ൽ ചെ​റു​വ​ത്തൂ​ർ കാ​ർ​മി​ക​നാ​കും. ഫാ. ​ഷാ​ജു ചി​റ​യ​ത്ത് സ​ന്ദേ​ശം ന​ല്കും. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 21ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​മ​രി​ച്ച​വ​ർ അ​നു​സ്മ​ര​ണാ​ർ​ഥം വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും.