വ​ഴി​യ​ട​ച്ച​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം
Tuesday, January 26, 2021 12:43 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​വാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചുവ​ന്നി​രു​ന്ന വ​ഴി​ക​ൾ അ​ട​ച്ചു​കെ​ട്ടാ​നു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കാ​രി​ക​ളു​ടെ നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു അ​വ​ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വ​ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ തോ​മ​സ് പു​ത്തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽകു​മാ​ർ ഉൗ​ര​ന്പ​ത്ത്, ശ്രീ​ധ​ര​ൻ തേ​റ​ന്പി​ൽ, ജോ​സ് പു​ത്തി​രി, ഇ​ന്ദി​ര വാ​സു, സി.​ഐ.​മാ​ത്യു, സി. ​ഗോ​കു​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.