കാ​റ്റ്, മ​ഴ: കനത്ത നാശം
Wednesday, April 21, 2021 12:12 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​പ്ലി​പ്പാ​ടം പ്ര​ദേ​ശ​ത്ത് കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. മോ​നൊ​ടി പ​ള്ളി​പ്പാ​ട​ൻ വീ​ട്ടി​ൽ ബി​ജു, ച​ക്കാ​ല​ക്ക​ൽ രാ​ഘ​വ​ൻ, കോ​പ്ലി​പ്പാ​ടം ഞ​റേ​ക്കാ​ട​ൻ ഡേ​വി​സ് എ​ന്നി​വ​രു​ടെ നേ​ന്ത്ര​വാ​ഴ​ക​ളാ​ണു കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ​ത്.
ഡേ​വി​സി​ന്‍റെ നൂ​റ്റി​യ​ന്പ​തോ​ളം വാ​ഴ​ക​ളും ബി​ജു​വി​ന്‍റെ നൂ​റോ​ളം വാ​ഴ​ക​ളും രാ​ഘ​വ​ന്‍റെ അ​ന്പ​തോ​ളം വാ​ഴ​ക​ളു​മാ​ണു ന​ശി​ച്ച​ത്. കു​ല​വ​ന്ന​തും വ​രാ​റാ​യ​തു​മാ​യ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു ന​ശി​ച്ച​തു ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്.

ചാ​ല​ക്കു​ടി: പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്തി​യാ​യ കാ​റ്റി​ലും മ​ഴ​യി​ലും പോ​ട്ട​യി​ലും പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി​യി​ലും മ​ര​ങ്ങ​ൾ വീ​ണു നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. പോ​ട്ട പ​ന്പി​ള്ളി കോ​ള​ജി​നു സ​മീ​പം വൈ​ദ്യു​തി ലൈ​നി​ൽ മ​ര​ങ്ങ​ൾ വീ​ണു ര​ണ്ടു​പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മൂ​ഞ്ഞേ​ലി​യി​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ മ​രം​വീ​ണു ക​ന്പി​ക​ൾ പൊ​ട്ടി​വീ​ണു. ചാ​ല​ക്കു​ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്തി​യാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഒ​ട്ടേ​റെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ട്.
കു​റ്റി​ച്ചി​റ: ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്തി​യാ​യ കാ​റ്റി​ൽ മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു. കാ​ടു​കു​റ്റി ല​ക്ഷ്മി ദാ​മോ​ദ​ര​ന്‍റെ വീ​ടി​നു മു​ക​ളി​ലാ​ണു മ​രം വീ​ണ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കൊ​ന്നും കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.