പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്ക് ഇ​ന്നു പ്ര​വ​ർ​ത്തി​ക്കാം
Friday, May 7, 2021 12:17 AM IST
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്ക് ഇ​ന്നു മാ​ത്രം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഏ​ഴുവ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു. ദൈ​നം​ദി​ന ആ​വ​ശ്യങ്ങ ൾ നി​റ​വേ​റ്റു​ന്ന​തി​നു​വേ​ണ്ടി​ മാ​ത്ര​മാ​ണ് ഇ​ന്ന് ഇ​ള​വ​നു​വ​ദി​ക്കു​ക. നിർ​ദേശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സെ​ക്ടറൽ മ​ജി​സ്ട്രേ​റ്റു​മാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​രണ അ​ധി​കൃ​ത​രും പോ​ലീ​സും ഇ​ക്കാ​ര്യം ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.