ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി
Thursday, June 17, 2021 12:45 AM IST
കി​ള്ളി​മം​ഗ​ലം: ചാ​ല​ഞ്ചേ​ഴ്സ് ക്ല​ബി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളും നൂ​റു കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കി. ഇ​തി​നു​ള്ള തു​ക ബി​രി​യാ​ണി ഫെ​സ്റ്റി​ലൂ​ടെ​യാ​ണ് ക്ല​ബ് ക​ണ്ടെ​ത്തി​യ​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് പു​ന്ന​പ്പു​ഴ, ക്ല​ബ് ര​ക്ഷാ​ധി​കാ​രി സ​ജി ജോ​സ​ഫ്, സെ​ക്ര​ട്ട​റി വി​ഷ്ണു, ട്ര​ഷ​റ​ർ രാ​ഹു​ൽ, ജി​ഷ്ണു, ജി​ത്തു, സി​ബി, സു​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​യ​ന്നൂ​ർ: സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു ഫോ​ൺ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2005-06 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹോ​പ​ഹാ​ര​മാ​യി നാ​ലു സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ കൈ​മാ​റി.