യോ​ഗേ​ന്ദ്ര​യാ​ദ​വ് 24ന് ​മ​റ്റ​ത്തൂ​രി​ൽ
Monday, September 20, 2021 12:38 AM IST
കൊ​ട​ക​ര: ദേ​ശീ​യ ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​നും ജ​യ് കി​സാ​ൻ ആ​ന്ദോ​ള​ൻ ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വു​മാ​യ യോ​ഗേ​ന്ദ്ര​യാ​ദ​വ് 24ന് ​മ​റ്റ​ത്തൂ​ർ കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ട്ടാ​ന​ശ​ല്യ​മു​ള്ള ക​ർ​ഷ​ക ഗ്രാ​മ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.
രാ​വി​ലെ 7.30 ന് ​കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​ർ​മ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി പോ​ട്ട​ക്കാ​ര​ൻ പീ​താം​ബ​ര​ന്‍റെ ചു​ങ്കാ​ലി​ലു​ള്ള വീ​ട്ടി​ലെ​ത്തും. 10 ന് ​ജ​യ് കി​സാ​ൻ ആ​ന്ദോ​ള​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് കോ​ടാ​ലി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് സു​ജി​ത കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യും സ്വാ​തി ക​ർ​ഷ​ക പു​ര​സ്കാ​ര ജേ​താ​വ് ബാ​ഹു​ലേ​യ​ൻ ചി​റ​യി​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
തു​ട​ർ​ന്ന് ചൊ​ക്ക​ന​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ടി​ന​രി​കെ കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്ന് മ​രി​ച്ച റാ​ബി​യ മു​ഹ​മ്മ​ദ​ലി​യു​ടെ ചൊ​ക്ക​ന​യി​ലെ വീ​ടും, പാ​ല​പ്പി​ള്ളി എ​ലി​ക്കോ​ട് പ്ര​ദേ​ശ​ത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട സൈ​നുദീ​ന്‍റെ വീ​ടും സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പൊ​തു പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ സം​ഘാ​ട​ക​രി​ൽ പ്ര​ധാ​നി​യാ​യ യോ​ഗേ​ന്ദ്ര യാ​ദ​വി​ന്‍റെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ "മോ​ത്തി മ​ഹ​ലി​ൽ’ സം​ഘ​ടി​പ്പിക്കു​ന്ന വി​ശാ​ല ക​ർ​ഷ​ക സം​ഗ​മ​ത്തി​ൽ രാ​ഷ്ട്രീ​യ, ക​ർ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യും, പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​ൻ ജ​യ് കി​സാ​ൻ ആ​ന്ദോ​ള​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ​ണ്‍ അ​വി​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി കൈ​താ​ര​ത്ത് , സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് കോ​ട്ടൂ​രാ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഡേ​വി​ഡ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, വേ​ണു ഗോ​പാ​ല​ൻ നാ​യ​ർ, വി.​കെ. കാ​സിം, പി.​എം. ജോ​ണി, ഒ.​പി. ജോ​ണി, ബെ​ന്നി താ​ഴേ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.