"വ​ള്ള​ത്തോ​ൾ ക്ഷേ​ത്ര​കലകളെ ജനകീയമാക്കിയ ക​വി‌'
Tuesday, October 26, 2021 1:18 AM IST
ചെ​റു​തു​രു​ത്തി: മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ നാ​രാ​യ​ണ മേ​നോ​ൻ ക്ഷേ​ത്ര​ക​ല​ക​ളെ മ​തി​ലി​നു പു​റ​ത്തെ​ത്തി​ച്ച് ജ​ന​കീ​യ​മാ​ക്കി​യ​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യാ​ണെ​ന്നു ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ ജോയിന്‍റ് ​സെ​ക്ര​ട്ട​റി വി. ​മു​ര​ളി പ​റ​ഞ്ഞു.
ചെ​റു​തു​രു​ത്തി മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ സാ​ഹി​ത്യ സാം​സ്കാ​രി​ക സ​മി​തി പി.​എ​ൻ.​എ​ൻ.​എം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ളജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ക​വി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തിയ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ക​വി​താ​ലാ​പ​ന മ​ത്സ​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ളജ് സെ​ക്ര​ട്ട​റി എം. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോള​ജ് ഡ​യ​റ​ക്ട​ർ സ​ന്ധ്യ മ​ണ്ണ​ത്ത്, എം.​കെ. പ​ശു​പ​തി മാ​സ്റ്റ​ർ, ടി.​എ​ൻ. നീ​ലാം​ബ​ര​ൻ ഇ​ള​യ​ത് മാ​സ്റ്റ​ർ, എ​ൻ. ചെ​ല്ല​പ്പ​ൻ മാ​സ്റ്റ​ർ, ഡോ. ​ടി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക​വി​താ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ശ്രു​തി എ​സ്. (ഐഎച്ച്ആർഡി മ​ല​ന്പു​ഴ), അ​ശ്വ​തി ആ​ർ.​വ​ർ​മ (അ​മൃ​ത സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ്, കൊ​ച്ചി), ഇ. രാ​കേ​ഷ് (​കേ​ര​ള ക​ലാ​മ​ണ്ഡ​ലം, ചെ​റു​തു​രു​ത്തി) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.