ഗു​രു​വാ​യൂ​ര​പ്പ​നു വ​ഴി​പാ​ടാ​യി 18-ാം നൂ​റ്റാ​ണ്ടി​ലെ താ​ളി​യോ​ല​ഗ്ര​ന്ഥ​ങ്ങ​ൾ
Monday, November 22, 2021 12:45 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​നു വ​ഴി​പാ​ടാ​യി താ​ളി​യോ​ല​യി​ലെ​ഴു​തി​യ കൃ​ഷ്ണ​ഗാ​ഥ​യും മ​ഹാ​ഭാ​ര​ത​വും സ​മ​ർ​പ്പി​ച്ചു. ഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി ഹ​ർ​ഷ വി​ജ​യ്, ഭാ​ര്യ ല​ക്ഷ്മി സ​ര​സ്വ​തി എ​ന്നി​വ​രാ​ണു വ​ഴി​പാ​ടു സ​മ​ർ​പ്പി​ച്ച​ത്. ഒ​ന്നേ​കാ​ൽ അ​ടി​യോ​ളം നീ​ള​വും നാ​ല​ര ഇ​ഞ്ച് ക​ന​വും ഉ​ള്ള​താ​ണു ഗ്ര​ന്ഥ​ങ്ങ​ൾ. കൃ​ഷ്ണ​ഗാ​ഥ​യു​ടെ 1828-ൽ ​എ​ഴു​ത​പ്പെ​ട്ട പ​ക​ർ​പ്പാ​ണി​തെ​ന്നു ക​രു​തു​ന്നു. മ​ഹാ​ഭാ​ര​തം പ​ക​ർ​പ്പ് 1889-ൽ ​എ​ഴു​തി​യ​താ​ണെ​ന്നു സൂ​ച​ന​യു​ണ്ട്. പു​രാ​വ​സ്തു വി​ൽ​പ്പ​ന​ക്കാ​ര​നി​ൽ​നി​ന്നാ​ണു ഹ​ർ​ഷ വി​ജ​യ് ഗ്ര​ന്ഥ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ഹ​ർ​ഷ വി​ജ​യ്, ഭാ​ര്യ ല​ക്ഷ്മി സ​ര​സ്വ​തി, മ​ക്ക​ളാ​യ ഗ​ഗ​ന​പ്രി​യ, മേ​ഘ​ന​സു​ധ, ശ്രീ ​ഗ​ണേ​ഷ്, ഭാ​നു​മ​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ഗ്ര​ന്ഥ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.

ക്ഷേ​ത്രം അ​സി. മാ​നേ​ജ​ർ ഷാ​ജു ശ​ങ്ക​ർ, പ​ബ്ലി​ക്കേ​ഷ​ൻ​സ് അ​സി. മാ​നേ​ജ​ർ കെ.​ജി. സു​രേ​ഷ് കു​മാ​ർ, ദേ​വ​സ്വം ചു​മ​ർ​ചി​ത്ര പ​ഠ​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ കെ.​യു. കൃ​ഷ്ണ​കു​മാ​ർ, ക​ള​മെ​ഴു​ത്ത് ക​ലാ​കാ​ര​ൻ മ​ണി​ക​ണ്ഠ​ൻ ക​ല്ലാ​റ്റ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.