പാ​ല​യൂ​രി​ൽ മാ​ർ​തോ​മ ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, November 22, 2021 12:51 AM IST
പാ​ല​യൂ​ർ: മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ തോ​മ ശ്ലീ​ഹാ​യു​ടെ ഭാ​ര​ത പ്ര​വേ​ശ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.
വ​ഞ്ചി​ക്ക​ട​വി​ലെ ബോ​ട്ടു​കു​ളം ക​പ്പേ​ള​യി​ൽ​നി​ന്ന് പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​യി​രു​ന്നു. തീ​ർ​ഥ​കേ​ന്ദ്രം ന​ട​പ്പു​ര​യി​ൽ സ്ഥാ​പി​ച്ച മാ​ർ​തോ​മ തി​രു​സ​ന്നി​ധാ​നം മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ആ​ശീ​ർ​വ​ദി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​നി​ർ​മ​ൽ അ​ക്ക​ര​പ​ട്ട്യേ​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ ഇ.​എ​ഫ്. ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത്, തോ​മ​സ് കി​ട​ങ്ങ​ൻ, ബി​നു താ​ണി​ക്ക​ൽ, സി.​കെ.ജോ​സ്, ജോ​യ് ചി​റ​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.