യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, November 27, 2021 10:24 PM IST
ചേർപ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് ദാ​രു​ണാ​ന്ത്യം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. സു​ജി​ത് (31) ആ​ണ് ക​ണി​മം​ഗ​ല​ത്ത് ഇ​ന്ന​ലെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. സു​ജി​ത് സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് എ​തി​രെ വ​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബു​ള്ള​റ്റി​ന്‍റെ പ​കു​തി ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്. ചേ​റൂ​ർ ഏ​വ​ന്നൂ​ർ പെ​രി​ങ്ങാ​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​നാ​യ സു​ജി​ത് കാ​ർ​ഷി​ക വി​ക​സ​ന​ബാ​ങ്ക് തൃ​ശൂ​ർ ബ്രാ​ഞ്ചി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

അ​മ്മ: ര​ജ​നി. സ​ഹോ​ദ​രി​മാ​ർ: സു​ജ, സ്മി​ത. ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മാ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക്ക​രി​ക്കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​പ​ങ്കാ​ളി​യാ​യി​രു​ന്ന സു​ജി​ത് ര​ണ്ടാ​ഴ്ച്ച മു​ൻ​പ് തൃ​ശൂ​രി​ൽ ന​ട​ന്ന വ​ർ​ഗ്ഗീ​യ​ത​യ്ക്കെ​തി​രാ​യ പ​ദ​യാ​ത്ര​യു​ടെ സം​ഘാ​ട​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു.