ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ൾ, നി​സം​ഗ​ത​യോ​ടെ അ​ധി​കൃ​ത​ർ
Monday, June 20, 2022 1:12 AM IST
കൊ​ര​ട്ടി: ജ​ല​ധാ​ര​ക്ക് സ​മാ​ന​മാ​യി വ​ഴി​യോ​ര​ത്ത് കു​ടി​വെ​ള്ളം പാ​ഴാ​യി പോ​യി​ട്ടും തി​ക​ഞ്ഞ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണ് അ​ധി​കൃ​ത​ർ. പ​ല​വ​ട്ടം വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കൊ​ര​ട്ടി - നാ​ലു​കെ​ട്ട് റോ​ഡി​ൽ കോ​നൂ​ർ പ്ലാ​വി​ൻ​ചു​വ​ട് ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് വ​ൻ​തോ​തി​ൽ വെ​ള്ളം പാ​ഴാ​കു​ന്ന​ത്. മൂ​ന്ന് ദി​വ​സം ഇ​ട​വി​ട്ടാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പി​ലൂ​ടെ വെ​ള്ള​മെ​ത്തു​ന്ന​ത്. എ​ന്നാ​ൽ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ​വും ജ​ല​മു​ണ്ടാ​വു​ക​യു​മി​ല്ല. വാ​ലു​ങ്ങാ​മു​റി - തി​രു​മു​ടി​ക്കു​ന്ന് ഹൈ​രാ​ർ​ക്കി റോ​ഡി​ന​രി​കി​ലെ പൈ​പ്പും പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു​ണ്ട്. കോ​നൂ​ർ, വാ​ലു​ങ്ങാ​മു​റി, തി​രു​മു​ടി​ക്കു​ന്ന് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ജ​ല​ല​ഭ്യ​ത ഉ​റു​പ്പു വ​രു​ത്തു​വാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മേ​ലൂ​ർ, കൊ​ര​ട്ടി, കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ജ​ല​മെ​ത്തി​ക്കു​ന്ന, മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി ദേ​വ​രാ​ജ​ഗി​രി​യി​ലു​ള്ള ടാ​ങ്കി​ലേ​ക്ക് മോ​ട്ടോ​ർ വ​ഴി ചാ​ല​ക്കു​ടി പു​ഴ​യി​ൽ നി​ന്നെ​ടു​ക്കു​ന്ന ജ​ല​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ദ്ധ​തി മു​ഖേ​ന ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.
കൊ​ര​ട്ടി - പു​ളി​ക്ക​ട​വ് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ വാ​ളൂ​ർ റേ​ഷ​ൻ ക​ട​ക്ക് സ​മീ​പ​വും ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്തി​യ​തി​നു​ള്ളി​ൽ നി​ന്നും വെ​ള്ളം കു​ത്തി​യൊ​ഴു​കു​ക​യാ​ണ്. ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടാ​റിം​ഗ് കു​ത്തി പൊ​ളി​ക്കേ​ണ്ട സ്ഥി​തി​വി​ശേ​ഷ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.ജ​ലം പാ​ഴാ​ക്കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്പോ​ഴും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം ജ​ലം പാ​ഴാ​വു​ക​യാ​ണ്. കു​ടി​വെ​ള്ള​മെ​ത്തി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.