മ​തി​ല​കം കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല​ച​ന്ത​യ്ക്ക് ഇ​ന്നു തു​ട​ക്കം
Saturday, June 25, 2022 1:08 AM IST
മ​തി​ല​കം: ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം പ്ര​തി​നി​ധീ​ക​രി​ച്ചു മ​തി​ല​കം കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​തി​ല​കം ബ്ലോ​ക്ക് കാ​ർ​ഷി​ക സേ​വ​ന​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ഞാ​റ്റു​വേ​ല ച​ന്ത​യ്ക്ക് ഇ​ന്ന് തു​ട​ക്കം. മ​തി​ല​കം ബ്ലോ​ക്ക് പ​രി​സ​ര​ത്ത് മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഞാ​റ്റു​വേ​ല ച​ന്ത ഇ​ന്ന് വൈ​കീ​ട്ട് മൂന്നിന് ​ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി.​എ​സ്. സ​ലീ​ഷ്, വി.​എ​സ്. ര​വീ​ന്ദ്ര​ൻ, ഹ​സ്ഫ​ൽ, ഷീ​ജ ബാ​ബു, വ​ത്സ​മ്മ, ഹി​ത, സു​മ​തി, പ്രേ​മാ​ന​ന്ദ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ബൈ​ജു ബേ​ബി, വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഏ​റ്റ​വും ഗു​ണ​മേന്മയു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ച​ന്ത​യി​ൽ ല​ഭ്യ​മാ​ണ്. ഞാ​റ്റു​വേ​ല​ച​ന്ത തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.