േ​ദവീ​കൃ​ഷ്ണ​യു​ടെ വീ​ട്ടു​കാ​രെ ആ​ശ്വ​സി​പ്പി​ച്ച് മ​ന്ത്രി
Monday, August 8, 2022 1:04 AM IST
ചാ​ല​ക്കു​ടി: വെ​ള്ള​ക്കെ​ട്ടി​ൽ​വീ​ണ് മ​ര​ണ​പ്പെ​ട്ട ദേ​വീ​കൃ​ഷ്ണ​യു​ടെ വീ​ട്ടു​കാ​രെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി കെ. ​രാ​ജ​ൻ വീ​ട്ടി​ലെ​ത്തി. സ​ർ​ക്കാ​രി​ന്‍റെ താ​ത്കാ​ലി​ക ധ​ന​സ​ഹാ​യ​മാ​യ പ​തി​നാ​യി​രം​രൂ​പ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ൽ ഇ.​എ​ൻ. രാ​ജു വീ​ട്ടു​കാ​ർ​ക്ക് കൈ​മാ​റി.
സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷിബു വാ​ല​പ്പ​ൻ, സി​പി​ഐ നേ​താ​ക്ക​ളാ​യ പി.​എം. വി​ജ​യ​ൻ, ഉ​ഷ പ​ര​മേ​ശ്വ​ര​ൻ, സി. ​മ​ധു​സൂ​ധ​ന​ൻ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

നി​ർ​മാ​ണ പ​രി​ശീ​ല​ന​ത്തി​ന് സ​മാ​പ​നം

കൊ​ട​ക​ര: സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ കാ​ദം​ബ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി വ​ന്നി​രു​ന്ന ച​ക്ക മൂ​ല്യ​വ​ർ​ധി​ത​ഉ​ൽ​പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​വാ​ർ​ഡു​ക​ളി​ലു​ള്ള 56 വ​നി​ത​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കാ​ദം​ബ​രി​യു​ടെ ഡ​യ​റ​ക്ട​ർ രാ​ജ​ശ്രീ നേ​തൃ​ത്വം​ന​ൽ​കി. സ​മാ​പ​ന​ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഷി​നി ജെ​യ്സ​ണ്‍, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജേ​ശ്വ​രി, കാ​ദം​ബ​രി ഡ​യ​റ​ക്ട​ർ രാ​ജ​ശ്രീ എ​ന്നി​വ​ർ സം​സാ​രി​ച്ചു.