ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Monday, August 15, 2022 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സാ​ക്ഷ​ര​ത തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലെ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ആ​കെ 140 പ​ഠി​താ​ക്ക​ളാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​ത്.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് 50 പേ​രും പ്ല​സ്വ​ണ്‍ പ​രീ​ക്ഷ​ക്ക് 90 പേ​രും ആ​ണ് പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ 100% വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ പാ​സാ​യി​രു​ന്നു. പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. കൈ​സാ​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ർ​ഡി​നേ​റ്റ​ർ ല​ത ശ​ശി, സാ​ക്ഷ​ര​താ പ്രേ​ര​ക് സോ​ണി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ക്ലാ​സു​ക​ൾ ന​ട​ത്തും.