കൊ​ണ്ടാ​ഴി - കു​ത്താ​ന്പു​ള്ളി പാ​ലം സ്ഥ​ല​മേ​റ്റെ​ടു​പ്പു പൂ​ർ​ത്തി​യാ​യി
Tuesday, September 27, 2022 12:46 AM IST
തി​രു​വി​ല്വാ​മ​ല: കൊ​ണ്ടാ​ഴി - കു​ത്താ​ന്പു​ള്ളി പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​ന്നു. കു​ത്താ​ന്പു​ള്ളി പ​ടി​ഞ്ഞാ​റേ ദേ​വ​സ്വം മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ 21 പേ​ർ​ക്കു​ള്ള രേ​ഖ​ക​ൾ ഉ​ട​മ​സ്ഥ​ർ​ക്കു മ​ന്ത്രി കൈ​മാ​റി. പു​ന​രി​ധ​വാ​സ പാ​ക്കേ​ജാ​യി ഒ​രാ​ൾ​ക്ക് 311258 രൂ​പ​യും ന​ൽ​കി.
ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു​വേ​ണ്ടി ആ​കെ 6.27 കോ​ടി രൂ​പ​യാ​ണു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്. ഭൂ​മി കൈ​മാ​റി​യ​തി​ന്‍റെ മു​ഴു​വ​ൻ രേ​ഖ​ക​ളും മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ കെ​ആ​ർ​എ​ഫ്ബി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഇ.​ഐ. സ​ജി​ത്തി​നു കൈ​മാ​റി. 2016-17 കി​ഫ്ബി സ്കീ​മി​ൽ ഉ​ൾ​പ്പ​ടു​ത്തി ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൊ​ണ്ടാ​ഴി വി​ല്ലേ​ജി​നെ​യും - ക​ണി​യാ​ർ​കോ​ട് വി​ല്ലേ​ജി​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ഗാ​യ​ത്രി​പ്പു​ഴ​ക്കു കു​റു​കെ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ശാ​ന്തി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​പി. ശ്രീ​ജ​യ​ൻ, കൊ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​ധ​ര​ൻ, തി​രു​വി​ല്വാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ഗി​രി​ജ, യു. ​ദേ​വി, എ​ഡി​എം റെ​ജി പി. ​ജോ​സ​ഫ്, ത​ഹ​സി​ൽ​ദാ​ർ എം.​കെ. കി​ഷോ​ർ, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ എം.​ബി. ജ്യോ​തി എ​ന്നി​വ​ർ പ്രസംഗിച്ചു.