വി​ക​സ​ന​ങ്ങ​ളോ​ട് യു​ഡി​എ​ഫി​ന് നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ കൃ​ഷ്ണ​ദാ​സ്
Thursday, September 29, 2022 12:38 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര ന​ഗ​രി​യി​ൽ ന​ട​ക്കു​ന്ന റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​മു​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് യു.​ഡി.​എ​ഫി​ന് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​കൃ​ഷ്ണ​ണ​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ശു​ചി​ത്വ​മു​ള്ള മി​ക​ച്ച 10 ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​രു ന​ഗ​ര​സ​ഭ​യാ​യി ഗു​രു​വാ​യൂ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഗു​രു​വാ​യൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ര​ണം.

സ്വ​ച്ഛ് അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി​യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത് പി​ന്തു​ണ അ​റി​യി​ച്ച ശേ​ഷം, പി​ന്നീ​ട് ബ​ഹി​ഷ്ക​ര​ണം ന​ട​ത്തി. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ഒ​ന്നാ​കെ ന​ൽ​കി​യ പി​ന്തു​ണ​യി​ൽ ന​ഗ​ര​സ​ഭ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു. യു.​ഡി.​എ​ഫ് പി​ന്തു​ണ​യി​ല്ലാ​തെ ന​ഗ​ര​സ​ഭ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ലു​ള്ള ജാ​ള്യ​ത മ​റ​ക്കാ​നാ​ണ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹി​ഷ്ക​ര​ണ നാ​ട​കം ന​ട​ത്തി​യ​തെ​ന്നും ചെ​യ​ർ​മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.