അ​യ്യ​ന്തോ​ൾ മോ​ഡ​ൽ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് കൊ​ടി​ക​ൾ സ്ഥാ​പി​ക്കാ​ൻ ശ്ര​മം
Thursday, December 8, 2022 12:38 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ അ​യ്യ​ന്തോ​ൾ മോ​ഡ​ൽ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് കൊ​ടി​തോ​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ശ്ര​മം. പ​രാ​തി​യെ തു​ട​ർ​ന്ന് ക​ള​ക്ട​ർ സ്ഥ​ല​ത്തു നേ​രി​ട്ടെ​ത്തി പ​ണി​ക​ൾ നി​ർ​ത്തി​വ​യ്പി​ച്ചു. കി​സാ​ൻ സ​ഭ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ​ക്കാ​ണു മോ​ഡ​ൽ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​തെ​ന്ന​റി​ഞ്ഞ​തോ​ടെ സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് കേസെ​ടു​ക്കാ​ൻ ക​ള​ക്ട​ർ പോലീസിനു നിർദേശം ന​ല്കി.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മോ​ഡ​ൽ റോ​ഡി​ൽ കു​ഴി​ക​ൾ എ​ടു​ത്തു തു​ട​ങ്ങി​യ​ത്. സ്ഥ​ല​ത്തെ മു​ൻ കൗ​ൺ​സി​ല​റും കെപിസിസി സെക്രട്ടറിയുമായ എ. ​പ്ര​സാ​ദ് കു​ഴി​യെ​ടു​ക്കു​ന്ന​തു മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി ക​ള​ക്ട​ര്‌​ക്കും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യ​യി​രു​ന്നു. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണു ക​ള​ക്ട​റും വെ​സ്റ്റ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​ണി​ക​ൾ നി​ർ​ത്തി​വ​യ്പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​തു​മ​രാ​മത്ത് വ​കു​പ്പോ പോ​ലീ​സോ ആ​ദ്യം ത​യാ​റാ​യി​ല്ല. രേ​ഖാ​മൂ​ല​മി​ല്ലാ​തെ കേ​സെ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണ് വെ​സ്റ്റ് പോ​ലീ​സ് പ​റ‍​ഞ്ഞ​ത്. പി​ന്നീ​ട് ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കു​ക​യാ​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു ന​ട​പ​ടി എ​ടു​ക്കു​ന്ന​തു പോ​രാ​ടാ​നാ​ണു പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ തീ​രു​മാ​നം.