ദേവാലയങ്ങളിൽ തിരുനാൾ
Thursday, January 26, 2023 12:58 AM IST
ചാ​ല​ക്കു​ടി സെ​ന്‍റ് ജോ​സ​ഫ്സ് ​ദേ​വാ​ല​യം

ചാ​ല​ക്കു​ടി: നോ​ർ​ത്ത് ചാ​ല​ക്കു​ടി സെ​ന്‍റ് ജോ​സ​ഫ്സ് ​ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പ് തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ ത​റ​യി​ൽ കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്നു​ള​ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 5.30 ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച . ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. നോ​വേ​ന, ല​ദീ​ഞ്ഞ്.
ഇ​ന്നു വൈ​കീട്ട് ഇ​ട​വ​ക​ദി​നാ​ഘോ​ഷം ന​ട​ത്തും. നാളെ വൈ​കീട്ട് ഗാ​ന​മേ​ള, ശ​നിയാ​ഴ്ച രാ​വി​ലെ 6.30 ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, നോ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. രൂ​പം എ​ഴു​ന്നെ​ള്ളി​ച്ചു വയ്ക്ക​ൽ.
തു​ട​ർ​ന്ന് യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്നെ​ള്ളി​പ്പ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകുർബാ​ന, ഫാ. ​സി​ന്‍റൊ ചീ​രക​ത്തി​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വി​ൽ​സ​ൻ ത​റ​യി​ൽ സി എംഐ സ​ന്ദേ​ശം ന​ല്ക്കും.
വൈ​കീട്ട് നാലിന് ​ദി​വ്യ​ബ​ലി ഇ​ട​വ​ക വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തുടർന്ന് പ്ര​ദ​ക്ഷി​ണം. വൈ​കീട്ട് ഏഴിന് ​പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. തു​ട​ർ​ന്ന് മെ​ഗാ ഷോ ​കോ​ട്ട​യം ന​സീ​ർ അ​വ​ത​രി​പ്പി​ക്കും.