ബെെ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു
Tuesday, April 23, 2024 1:16 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ഭ​ര്‍​ത്താ​വി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ദി​വാ​സി യു​വ​തി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു.

വെ​ള്ളി​ക്കു​ള​ങ്ങ​ര കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലെ മ​ല​യ​ന്‍​വീ​ട്ടി​ല്‍ ര​തീ​ഷി​ന്‍റെ ഭാ​ര്യ​യും ആ​ശാ​വ​ര്‍​ക്ക​റു​മാ​യ ബീ​ന​യെ(36)​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​ടാ​ലി​യി​ലു​ള്ള മ​റ്റ​ത്തൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഭാ​ര്‍​ത്താ​വി​നൊ​പ്പം പോ​കു​മ്പോ​ഴാ​ണ് ഹാ​രി​സ​ന്‍ റ​ബ​ര്‍ എ​സ്റ്റേ​റ്റി​ലെ കാ​രി​ക്ക​ട​വ് പാ​ല്‍​പ്പു​ര​ക്ക​ടു​ത്തു​ള്ള വ​ള​വി​ല്‍​വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വ​ള​വി​ല്‍ ആ​ന നി​ല്‍​ക്കു​ന്ന​തു കാ​ണാ​ന്‍​ക​ഴി​യാ​ത്ത​തി​നാ​ല്‍ ആ​ന​യു​ടെ മു​മ്പി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​മ്പി​ക്കെെ​കൊ​ണ്ട് ത​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്കി​ല്‍​നി​ന്ന് റോ​ഡി​ല്‍​വീ​ണ യു​വ​തി​യെ ആ​ന വീ​ണ്ടും ആ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ഭ​ര്‍​ത്താ​വ് ര​തീ​ഷ് ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ചു. ഇ​തു​കേ​ട്ട് ആ​ന പി​ന്‍​വാ​ങ്ങി.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​യ് കാ​വു​ങ്ങ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​തി​യെ ആ​ദ്യം വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ചാ​ല​ക്കു​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് ചി​കി​ത്സ​ന​ല്‍​കി. ര​തീ​ഷി​നും നി​സാ​ര​പ​രി​ക്കേ​റ്റു. യു​വ​തി​യു​ടെ തോ​ളി​ലും കൈ​ക്കും പ​രി​ക്കു​ണ്ട്.

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.