പ​ഞ്ചാ​ബി വ​യോ​ധി​ക​ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തു​ണ​യാ​യി
Thursday, April 25, 2024 1:34 AM IST
ചാ​ല​ക്കു​ടി: ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ പോ​ക്ക​റ്റ​ടി​ക്ക​പ്പെ​ട്ട പ​ഞ്ചാ​ബി വ​യോ​ധി​ക​ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തു​ണ​യാ​യി. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ലു​ള്ള അ​മ​ർ​സിം​ഗ് എ​ന്ന് പേ​രാ​യ വ​യോ​ധി​ക​ൻ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ആ​രോ ഇ​യാ​ളു​ടെ പോ​ക്ക​റ്റ​ടി​ക്കു​ക​യും നാ​ട്ടി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് അ​വ​ശ​നാ​യി ഇ​രി​ക്കു​ന്ന​ത് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ കാ​ണു​ക​യു​മാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി എ​ഫ്സി​ഐ​യി​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളും ലോ​റി തൊ​ഴി​ലാ​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും​കൂ​ടി ഇ​യാ​ൾ​ക്ക് നാ​ട്ടി​ൽ എ​ത്തു​ന്ന​തി​നു​വേ​ണ്ടി സ​ഹാ​യ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ജ​ല​ന്ധ​റി​ലു​ള്ള ഭ​വ​ന​ത്തി​ൽ എ​ത്താ​നു​ള്ള തു​ക​യും ഭ​ക്ഷ​ണ​വും​ന​ൽ​കി സ്നേ​ഹ​ത്തോ​ടെ ഇ​യാ​ളെ യാ​ത്ര​യാ​ക്കി.