ഗു​രു​വാ​യൂ​ർ - മ​ണ​ലൂ​ർ മ​ണ്ഡ​ലം​ വാ​ഹ​നഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
Thursday, April 25, 2024 1:34 AM IST
ചാ​വ​ക്കാ​ട്: ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ എംആ​ർആ​ർഎം ​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ചാ​വ​ക്കാ​ട് "കൂ​ട്ടു​ങ്ങ​ൽ ച​ത്വ​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സി​വി​ൽ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ​ണം. ര​ണ്ടാ​മ​ത് പ​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ റൂ​ട്ട് ഓ​ഫീ​സ​ർ​മാ​രു​ടെ നി​ർ​ദേശ​പ്ര​കാ​രം മാ​ത്രം സ്കൂ​ളി​ന് മു​ൻ​വ​ശ​ത്ത് എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

മ​ണ​ലൂ​ർ​നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ഗു​രു​വാ​യൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യു​ടെ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

പോ​ളി​ങ്ങ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.
ത​ഹ​സി​ൽ​ദാ​ർ ആ​ൻ​ഡ് ഇ​ആ​ർഒ ​ടി.​പി. കി​ഷോ​ർ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ് നാ​ലു വ​രെ ചാ​വ​ക്കാ​ട് സെന്‍റ​ർ മു​ത​ൽ വ​ട​ക്കെ ബൈ​പാ​സ് ക​വ​ല വ​രെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യി ചാ​വ​ക്കാ​ട് എ​സ്എ​ച്ച്ഒ ​അ​റി​യി​ച്ചു.
ടൗ​ണി​ൽ നി​ന്ന് വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​നാ​മാ​വ് റോ​ഡ് വ​ഴി വ​ട​ക്കെ ബൈ​പാ​സ് കൂ​ടി പോ​ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.