ആ​ദ്യ വോ​ട്ടിം​ഗ് യ​ന്ത്രം വി​ക​സി​പ്പി​ച്ച ന​ന്പീ​ശ​നെ ആ​ദ​രി​ച്ചു
Thursday, April 25, 2024 1:34 AM IST
തൃ​ശൂ​ർ: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നു 10 വ​ർ​ഷം മു​ന്പ് ഇ​ല​ക്ട്രോ - മെ​ക്കാ​നി​ക്ക​ൽ സം​വി​ധാ​നം​വ​ഴി വോ​ട്ടിം​ഗ് മെ​ഷീ​നി​ന്‍റെ മാ​തൃ​ക ത​യാ​റാ​ക്കി​യ വേ​ലൂ​ർ കി​രാ​ലൂ​ർ സ്വ​ദേ​ശി ടി.​വി. കേ​ശ​വ​ൻ ന​ന്പീ​ശ​നെ (ടി.​വി.​കെ. ന​ന്പീ​ശ​ൻ) തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ (ടെ​ക്കോ​സ) നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ടെ​ക്കോ​സ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ, ടി.​വി.​കെ. ന​ന്പീ​ശ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ ഡോ.​പി.​ആ​ർ. ഷാ​ലി​ജി​നെ ന​ട​നും അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​യ ടി.​ജി. ര​വി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ആ​ർ.​കെ. ര​വി, ജ​യ​ദാ​സ്, സെ​ക്ര​ട്ട​റി എ​ൻ.​ഐ. വ​ർ​ഗീ​സ്, ശ്രീ​ദേ​വി ന​ന്പീ​ശ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ 1968 ബാ​ച്ച് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ന​ന്പീ​ശ​ൻ.