ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാൾ
Thursday, April 25, 2024 1:34 AM IST
ഗു​രു​വാ​യൂ​ർ: ജീ​വകാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്ന് ല​ക്ഷം നീ​ക്കി​വ​ച്ച് ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളാ​ഘോ​ഷം നാളെ മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡ​യാ​ലി​സി​സ് സ​ഹാ​യം, വി​വാ​ഹധ​നസ​ഹാ​യം, വീ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യം തു​ട​ങ്ങി​യ കാ​രു​ണ്യ പ്ര​വൃത്തി​ക​ളാ​ണ് തി​രു​നാ​ളിന്‍റെ ഭാ​ഗ​മാ​യി ചെ​യ്യു​ന്ന​ത്.

നാളെ ​വൈ​കീ​ട്ട് ആ​റി​ന് കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന തു​ട​ർ​ന്ന് രൂ​പ​കൂ​ട് എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്ക​ൽ എ​ന്നി​വ​യാ​ണ്.​ സ​ന്ധ്യ​ക്ക് ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ൺ അ​തി​രൂ​പ​താ പാ​സ്റ്റ​റൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് മ്യൂ​സി​ക് ഫെ​സ്റ്റ് അ​ര​ങ്ങേ​റും.

27ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ്ര​സു​ദേ​ന്തി വാ​ഴ്ച​യാ​ണ്. രാ​ത്രി യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് അ​മ്പ്, വ​ള എ​ഴു​ന്നള്ളി​പ്പും തു​ട​ർ​ന്ന് വ​ർ​ണക്കാ​ഴ്ച​യും ഉ​ണ്ടാ​കും.

28ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 6.15 നും ​എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന​, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.​ രാ​വി​ലെ 10 ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ.​ സാ​ജ​ൻ വ​ട​ക്ക​ൻ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​ജി​ത്ത് കൊ​ള്ള​ന്നൂ​ർ സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വു​മാ​ണ്.​

രാ​ത്രി ആ​ല​പ്പു​ഴ ക​ല്യാ​ണ സൂ​പ്പ​ർ ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള ന​ട​ക്കും. 29ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് കു​ർ​ബാ​ന​യും പി​ന്നീ​ട് മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തി​രു​ക​ർ​മ്മ​ങ്ങ​ളു​മാ​ണ്. വി​കാ​രി ഫാ. ​പ്രി​ന്‍റോ കു​ള​ങ്ങ​ര, ട്ര​സ്റ്റി​മാ​രാ​യ വി.​വി.​ ജോ​സ്, എം.​ സ്റ്റീ​ഫ​ൻ ജോ​സ്, ടി. ​എ. കു​ര്യാ​ക്കോ​സ്, പിആ​ർഒ ​ആ​ന്‍റോ എ​ൽ.​ പു​ത്തൂ​ർ എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.