മേ​ള പ്ര​മാ​ണി ചെ​റു​ശേ​രി കു​ട്ട​ൻമാ​രാ​ർ​ക്ക് ര​ജ​തപൂ​ർ​ണി​മ പു​ര​സ്കാ​രം
Friday, April 26, 2024 1:52 AM IST
ചേ​ർ​പ്പ്: ഊ​ര​ക​ത്ത​മ്മ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ലെ മേ​ള​ങ്ങ​ളു​ടെ പ്ര​മാ​ണി ചെ​റു​ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ട്ട​ൻമാ​രാ​ർ​ക്ക് പ്ര​മാ​ണി​ക​ത്വ​ത്തി​ൽ 25 വ​ർ​ഷ​ത്തി​ന്‍റെ തി​ള​ക്കം.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഊ​ര​കം ക്ഷേ​ത്ര​ക​ലാ​സ്വാ​ദ​ക വേ​ദി കു​ട്ട​ൻമാ​രാ​രെ ര​ജ​തപൂ​ർ​ണി​മ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. 28 ന് ​വൈ​കീ​ട്ട് നാലിന് ​ഊ​ര​കം ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ട​ന​കൈ​ര​ളി നാ​ട്യാ​ചാ​ര്യ​ൻ വേ​ണു​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​റു​വ​ത്തൂ​ർ വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ബ​ഹു​മ​തി സ​മ​ർ​പ്പ​ണം ന​ട​ത്തും.

57 വ​യ​സുള്ള ​കു​ട്ട​ൻമാ​രാ​ർ ​ഇ​തി​ന​കം ഊ​ര​ക​ത്ത​മ്മ​തി​രു​വ​ടി​യു​ടെയും പെ​രു​വ​നം, ആ​റാ​ട്ടു​പു​ഴ പൂ​രം എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്ക് 25 വ​ർ​ഷം പ്ര​മാ​ണി​ക​ത്വം വ​ഹി​ച്ചു എ​ന്ന​താ​ണ് നേ​ട്ടം. തൃ​ശൂ​ർ പൂ​ര​ത്തി​ൽ തി​രു​വ​മ്പാ​ടി, പാ​റേ​മ​ക്കാ​വ് മേ​ള​ങ്ങ​ളി​ൽ പ്ര​ത്യേ​കം പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​ട്ടു​ണ്ട്. പി​താ​വ് കു​മ​ര​പു​രം അ​പ്പു​മാ​രാ​ർ ചെ​ണ്ട​യി​ലും, വൈ​ലൂ​ർ ഉ​ണ്ണി​മാ​രാ​ർ അ​നു​ഷ്ഠാ​ന വാ​ദ്യ​ങ്ങ​ളി​ലും, കു​ട്ട​പ്പ​മാ​രാ​ർ തി​മി​ല​യി​ലും ഗു​രു​ക്ക​ൻ​മാ​രാ​ണ്. ഈ​ച്ച​ര​ത്ത് ശ്രീ​രേ​ഖ മാ​ര​സ്യാ​രാ​ണ് മ​ക്ക​ൾ ആ​ന​ന്ദ്, അ​മൃ​ത. രജ​തപൂ​ർ​ണി​മ​യോ​ട​നു​ബ​ന്ധി​ച്ച് കേ​ളി, പ​രി​ഷ​വാ​ദ്യം, വ​യ​ലി​ൻ നാ​ദ സു​ധാ​ര​സം എ​ന്നി​വ​യു​ണ്ടാ​കും.