നെ​ല്ലാ​യി​യി​ല്‍ ലോ​റി മ​റി​ഞ്ഞു; ഗ​താ​ഗതം ത​ട​സ​പ്പെ​ട്ടു
Friday, April 26, 2024 1:52 AM IST
കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ നെ​ല്ലാ​യി കൊ​ള​ത്തൂ​ര്‍ തൂ​പ്പ​ന്‍​കാ​വ് പാ​ല​ത്തി​നു സ​മീ​പം തീ​റ്റ​പ്പു​ല്ലു​ ക​യ​റ്റിവ​ന്നി​രു​ന്ന ലോ​റി മ​റി​ഞ്ഞ​ു.

തു​ട​ര്‍​ന്ന് നെ​ല്ലാ​യി​ക്കും കൊ​ട​ക​ര​യ്​ക്കും ഇ​ട​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്നലെ പു​ല​ര്‍ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലു​ള്ള ഫാ​മി​ലേ​ക്ക് തീ​റ്റ​പ്പുു​ല്ലു​മാ​യിവ​​ന്ന ലോ​റി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ല്‍ മ​റി​ഞ്ഞ​ത്. ലോ​റി​യി​ലെ പു​ല്ല് റോ​ഡി​ല്‍ ചി​ത​റിവീ​ണു. ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ നെ​ല്ലാ​യി​യി​ല്‍ നി​ന്ന് പ​ന്ത​ല്ലൂ​ര്‍, മ​റ്റ​ത്തൂ​ര്‍ വ​ഴി കൊ​ട​ക​ര​യി​ലെ​ത്തി​യാ​ണ് യാ​ത്ര തു​ട​ര്‍​ന്ന​ത്. കൊ​ട​ക​ര പോ​ലി​സ് എ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.