ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മി​നി​ലോ​റി മ​റി​ഞ്ഞു
Friday, April 26, 2024 1:52 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി ജെ​ടി​എ​സ് ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മി​നി​ലോ​റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു. ഡ്രൈ​വ​റും സ​ഹാ​യി​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ പെ​ട്ടെന്ന് ബ്രേ​ക്കി​ട്ട​തി​നെതു​ട​ർ​ന്ന് കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ്രേ​ക്കു​ചെ​യ്ത മി​നി​ലോ​റി തെ​ന്നി മീ​ഡി​യ​നി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. കാ​ർ നി​ർ​ത്താ​തെ​പോ​യി.

ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ട​നെ​ല്ലൂ​രി​ലെ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​മ്പ​നി​യാ​യ ഔ​ഷ​ധി​യു​ടേ​താ​ണ് മി​നി​ലോ​റി. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​രു​ന്നു​വി​ത​ര​ണം ചെ​യ്തു കു​ട്ട​നെ​ല്ലൂ​രി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ര​ട്ടി പോ​ലീ​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തു​ട​ർന​ട​പ​ടി​ക​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കി.

ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം നീ​ക്കി​യ​തി​നുശേ​ഷ​മാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യ​ത്.