പ​ഴൂ​ക്ക​ര തി​രു​നാ​ൾ; കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു ദി​വ്യ​ബ​ലി​യൊ​രു​ക്കി
Friday, April 26, 2024 1:52 AM IST
മാ​ള: പ​ഴൂ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ൽ ഊ​ട്ടു​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കാ​യി കു​ര്‍​ബാ​ന​യൊ​രു​ക്കി. വി​കാ​രി ഫാ. ​സോ​ജോ ക​ണ്ണ​മ്പു​ഴ​യു​ടെ മ​ന​സി​ലു​ദി​ച്ച ആ​ശ​യ​മാ​ണ് ‘കി​ട​ക്ക​യോ​ടെ അ​ള്‍​ത്താ​രയ്​ക്ക​രി​കി​ല്‍’ എ​ന്ന ശു​ശ്രൂ​ഷ​യ്ക്കു വ​ഴിതെ​ളി​​ച്ച​ത്.

ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ഫാ. ​സോ​ജോ ക​ണ്ണ​മ്പു​ഴ കി​ട​പ്പു​രോ​ഗി​ക​ളെ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​ന്നു പ​ല​രും ആ​ഗ്ര​ഹ​മാ​യി പ​റ​ഞ്ഞ​ത് പ​ള്ളി​യി​ലെ​ത്തി കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു​ള്ള​താ​യി​രു​ന്നു. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി​മാ​രെ​യും ഇ​ട​വ​ക​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​നെ​യും അ​റി​യി​ച്ചു. ഇ​തേത്തുട​ര്‍​ന്ന് ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കി​ട​പ്പു​രോ​ഗി​ക​ളെ പ​ള്ളി​യി​ലെ​ത്തിച്ച് കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷാ​ജു ചി​റ​യ​ത്ത്, ഫാ. ​റി​ന്‍റോ തെ​ക്കി​നി​യ​ത്ത്, വി​കാ​രി ഫാ. ​സോ​ജോ ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം​വ​ഹി​ച്ചു. ശു​ശ്രൂ​ഷ​ക​ള്‍​ക്കു മു​മ്പാ​യി രോ​ഗി​ക​ളു​ടെ പ്ര​തി​നി​ധി മാ​ത്തി​രി ചാ​തേ​ലി ദീ​പം​തെ​ളി​യി​ച്ചു. മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ മേ​രി​ക്കു​ട്ടി, പ്ര​വാ​സി പ്ര​സു​ദേ​ന്തി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സേ​വ്യാ​ര്‍ കാ​രേ​ക്കാ​ട്ട്, ക​ത്തോ​ലി​ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് ഇ​ട​വ​ക കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബാ​ബു കാ​രേ​ക്കാ​ട്ട്, ട്ര​സ്റ്റി സാ​ജ​ന്‍ ച​ക്കാ​ല​മ​റ്റ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

തി​രു​നാ​ളി​ന് ഇ​ന്നു വൈ​കീട്ട് 5.30ന് ​വി​കാ​രി ജ​ന​റാൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് അ​ടു​ത്ത വ​ര്‍​ഷ​ത്തെ പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ്ച​യും 7.30ന് ​നാ​ട​ക​വും ന​ട​ക്കും. മേയ് ര​ണ്ടി​നു ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍, ലൈ​റ്റ് ഷോ, ​പ്ര​വാ​സിസം​ഗ​മം. പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 60-ാം വ​ര്‍​ഷ​ത്തി​ലെ​ത്തി​യ മു​ന്‍വി​കാ​രി ഫാ. ​ജോ​ണ്‍ വാ​ഴ​പ്പി​ള്ളി​യെ​യും 40-ാം വ​ര്‍​ഷ​ത്തി​ലെ​ത്തി​യ ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ വി​കാ​രി ഫാ. ​ജോ​സ് വി​ത​മ​റ്റി​ലി​നെ​യും ആ​ദ​രി​ക്കും. മൂ​ന്നി​നു രാ​ത്രി 7.30ന് ​പ​ഞ്ചാ​രി​മേ​ളം, തി​രു​നാ​ള്‍ ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു​ള്ള കു​ര്‍​ബാ​ന​യ്ക്കുശേ​ഷം ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ചരി​പ്പ്, 10നു ​ഫാ. ഷാ​ജി തു​ന്പേച്ചി​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍പാ​ട്ടു​കു​ര്‍​ബാ​ന. ഫാ. ​വി​ന്‍​സ​ന്‍റ് കു​ണ്ടു​കു​ളം സ​ന്ദേ​ശം​ന​ല്‍​കും.

വൈ​കീട്ട് അ​ഞ്ചി​നു പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം, വ​ര്‍​ണ​ക്കാ​ഴ്ച, മെ​ഗാ മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്, ആ​റി​ന് വൈ​കി​ട്ട് ആ​റി​ന് വ​ള എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​ദ​ക്ഷിണ​വും ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​സോ​ജോ ക​ണ്ണ​മ്പു​ഴ, ട്ര​സ്റ്റി​മാ​രാ​യ സി​ജ​ന്‍ ച​ക്കാ​ല​മ​റ്റ​ത്ത്, ഈ​നാ​ശു എ​ട​ത്ത​ല​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.