വാ​ഴാ​നി ഡാ​മി​ൽ ജ​ല​നി​ര​പ്പ് താഴ്ന്നു
Sunday, April 28, 2024 7:18 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ, തെ​ക്കും​ക​ര, എ​രു​മ​പ്പെ​ട്ടി, ക​ട​ങ്ങോ​ട്, ക​ണ്ട​ാണ​ശേ​രി, മു​ല്ല​ശേ​രി, ചൂ​ണ്ട​ൽ, തോ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് വാ​ഴാ​നി ഡാ​മി​ലെ ജ​ല​ത്തെ​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ ജ​ല​നി​ര​പ്പും ക്ര​മാ​തീ​ത​മാ​യി താ​ഴു​ക​യാ​ണ്. നി​ല​വി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 20 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് ഡാ​മി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ 3.73 മി​ല്യ​ൺ ക്യു​ബി​ക്ക് മീ​റ്റ​ർ ജ​ല​മാ​ണ്.

വേ​ന​ൽമ​ഴ കാ​ര്യ​മാ​യി ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള​ത്തി​നും കാ​ർ​ഷി​ക​മേ​ഖ​ല​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടേ​ണ്ടി​വ​രി​ക.