ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ഷ്ട​പ​ദി പു​ര​സ്കാ​രം വൈ​ക്കം ജ​യ​ൻ മാ​രാ​ർ​ക്ക്
Sunday, April 28, 2024 7:28 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം അ​ഷ്ട​പ​ദി സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ജ​നാ​ർ​ദന​ൻ നെ​ടു​ങ്ങാ​ടി സ്മാ​ര​ക ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ഷ്ട​പ​ദി പു​ര​സ്കാ​ര​ത്തി​ന് അ​ഷ്ട​പ​ദി ക​ലാ​കാ​ര​ൻ വൈ​ക്കം ജ​യ​ൻ മാ​രാ​രെ(ജ​യ​കു​മാ​ർ) തെ​ര​ഞ്ഞെ​ടു​ത്തു.​

അ​ഷ്ട​പ​ദി ഗാ​ന​ശാ​ഖ​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കാ​ണ് പു​ര​സ്കാ​രം. 25, 001 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.​ അ​ഷ്ട​പ​ദി സം​ഗീ​തോ​ത്സ​വ ദി​ന​മാ​യ മേയ് ഒ​ൻ​പ​തി​ന് വൈ​കി​ട്ട് ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും​. തു​ട​ർ​ന്ന് പു​ര​സ്കാ​ര ജേ​താ​വി​ന്‍റെ അ​ഷ്ട​പ​ദി ക​ച്ചേ​രി​യും അ​ര​ങ്ങേ​റും.